ഇന്ത്യ പത്തി മടക്കി, മികച്ച ജയവുമായി ദക്ഷിണാഫ്രിക്ക

Staff Reporter

Dean Elger South Africa India

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ വമ്പൻ ജയം സ്വാന്തമാക്കി ദക്ഷിണാഫ്രിക്ക. 7 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇതോടെ 3 മത്സരങ്ങളുടെ പരമ്പര 1-1ന് സമനിലയിലാക്കാൻ ദക്ഷിണാഫ്രിക്കക്കായി. 96 റൺസ് എടുത്ത് പുറത്താവാതെ നിന്ന ഡീൻ എൽഗറുടെ പ്രകടനമാണ് ദക്ഷിണാഫ്രിക്കക്ക് അനായാസ ജയം നൽകിയത്.

രണ്ടാം ഇന്നിങ്സിൽ ജയിക്കാൻ 240 റൺസ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക പേരുകേട്ട ഇന്ത്യൻ ബൗളിംഗ് നിരയെ സമർത്ഥമായി നേരിട്ടാണ് ജയം സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കക്ക് വേണ്ടി രണ്ടാം ഇന്നിങ്സിൽ എയ്ഡൻ മാർക്രം 31 റൺസും കീഗൻ പീറ്റേഴ്‌സൺ 28 റൺസുമെടുത്ത് പുറത്തായി. 23 റൺസ് എടുത്ത ടെമ്പ ബാവുമ പുറത്താവാതെ നിന്നു. നേരത്തെ ആദ്യ ഇന്നിങ്സിൽ ഇന്ത്യയുടെ 202 റൺസിന് മറുപടിയായി ദക്ഷിണാഫ്രിക്ക 229 റൺസാണ് എടുത്തത്.