വുഡ്വാർഡ് ഇനി ഇല്ല, റിച്ചാഡ് അർനോൾഡ് പുതിയ മാഞ്ചസ്റ്റർ യുണൈറ്റഡ് സി ഇ ഒ

മുമ്പ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറായിരുന്ന റിച്ചാർഡ് അർനോൾഡ് 2022 ഫെബ്രുവരി 1 മുതൽ ക്ലബ്ബിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ചുമല ഏൽക്കും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രഖ്യാപിച്ചു. 2022 ഫെബ്രുവരി 1 മുതൽ ആകും റിച്ചാർഡ് സി ഇ ഒ ആവുക. എഡ് വുഡ്‌വാർഡ് ജനുവരി അവസാനം സ്ഥാനമൊഴിയും. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരിൽ നിന്ന് ഏറെ വിമർശനങ്ങൾ ഏറ്റു വാങ്ങിയ സി ഇ ഒ ആണ് എഡ് വുഡ്വാർഡ്. അദ്ദേഹം വന്നതിനു ശേഷമാണ് യുണൈറ്റഡ് ഈ അവസ്ഥയിലേക്ക് കൂപ്പുകുത്തിയത്.

“ഈ മഹത്തായ ക്ലബ്ബിനെയും അതിന്റെ ആരാധകരെയും സേവിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. എനിക്ക് കഴിയുന്ന വിധത്തിൽ ആ ആരാധകർക്കും ക്ലബിനും സന്തോഷം തിരികെ നൽകാൻ ഞാൻ ശ്രമിക്കും.” റിച്ചാർഡ് അർനോൾഡ് പറഞ്ഞു