ഇഞ്ച്വറി ടൈം വിജയവുമായി സ്പർസ്

Newsroom

Img 20220101 223516

പ്രീമിയർ ലീഗിൽ ഇന്ന് വാറ്റ്ഫോർഡിനെ നേരിട്ട സ്പർസിന് ഇഞ്ച്വറി ടൈമിൽ വിജയം. ഇന്ന് ഇഞ്ച്വറി ടൈമിലെ ഗോളാണ് കോണ്ടെയുടെ ടീമിന് 2022 വിജയത്തോടെ തുടങ്ങാൻ സഹായിച്ചത്. ഇന്ന് വാറ്റ്ഫോർഡിന്റെ ഹോമിൽ ഇഞ്ച്വറി ടൈമിൽ സാഞ്ചസിന്റെ ഹെഡറിലൂടെയാണ് സ്പർസ് മൂന്ന് പോയിന്റ് സ്വന്തമാക്കിയത്‌. ഒരു ഫ്രീകിക്കിൽ നിന്ന് സോൺ ആണ് സാഞ്ചസിനെ കണ്ടെത്തിയത്‌‌. സാഞ്ചസിന്റെ സീസണിലെ രണ്ടാം ഗോളാണിത്.

ഈ വിജയത്തോടെ സ്പർസ് 33 പോയിന്റുമായി ആഴ്സണലിന്റെ തൊട്ടു പിറകിൽ എത്തി. 35 പോയിന്റുമായി നാലാമത് നിൽക്കുന്ന ആഴ്സണലിനെക്കാൾ 2 മത്സരം കുറവാണ് സ്പർസ് കളിച്ചത്. വാറ്റ്ഫോർഡ് 13 പോയിന്റുമായി 17ആം സ്ഥാനത്ത് നിൽക്കുകയാണ്.