ലൊറെൻസോ ഇൻസൈനെ ടൊറൊന്റോ എഫ് സിയിലേക്ക് തന്നെ

Newsroom

H 57237773 1080x686

ലോറെൻസോ ഇൻസൈനെ എം‌ എൽ‌ എസ് ക്ലബായ ടൊറന്റോയുമായി കരാർ അംഗീകരിച്ചതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 30 കാരനായ ഇറ്റാലിയൻ ഫോർവേഡ് നാപോളിയുമായുള്ള കരാർ പുതുക്കില്ല എന്ന് ഉറപ്പായി. അദ്ദേഹവും ക്ലബ് പ്രസിഡന്റ് ഔറേലിയോ ഡി ലോറന്റിസും തമ്മിലുള്ള ചർച്ചകൾ പൂർണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ്. ഇൻസൈനെ കനേഡിയൻ ക്ലബ്ബുമായി അഞ്ച് വർഷത്തെ കരാറിൽ ആകും ഒപ്പിടുക.

30കാരന് 3.5 മില്യന്റെ 4 വർഷത്തെ കരാർ നാപോളി വാഗ്ദാനം ചെയ്തിരുന്നു എങ്കിലും അത് അദ്ദേഹം നിരസിക്കുക ആയിരുന്നു. ടൊറെന്റോ 7.5 മില്യണോളം ആകും ഇൻസൈനിക്ക് വേതനം നൽകുക. 2006 മുതൽ ഇൻസിനെ നാപോളിക്ക് ഒപ്പം ഉണ്ട്.