ജൈ റിച്ചാര്‍ഡ്സണിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിൽ ഇംഗ്ലണ്ട് തകര്‍ന്നു, ഇത്തവണ 275 റൺസിന് പരാജയം

Sports Correspondent

ആഷസിലെ രണ്ടാം ടെസ്റ്റിലും തോല്‍വിയേറ്റ് വാങ്ങി ഇംഗ്ലണ്ട്. ഗാബയിലെ തോല്‍വിയ്ക്ക് പിന്നാലെ അഡിലെയ്ഡ് ഓവലിലെ പിങ്ക് ബോള്‍ ടെസ്റ്റിലും ഇംഗ്ലണ്ട് നാണംകെട്ട ബാറ്റിംഗ് പ്രകടനം പുറത്തെടുത്തപ്പോള്‍ 275 റൺസിന്റെ കൂറ്റന്‍ ജയം ആണ് ഓസ്ട്രേലിയ നേടിയത്.

ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 192 റൺസിന് അവസാനിച്ചപ്പോള്‍ 44 റൺസ് നേടിയ ക്രിസ് വോക്സാണ് ടീമിന്റെ ടോപ് സ്കോറര്‍. ജൈ റിച്ചാര്‍ഡ്സണിന്റെ അഞ്ച് വിക്കറ്റ് നേട്ടം ആണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്. നഥാന്‍ ലയണും മിച്ചൽ സ്റ്റാര്‍ക്കും രണ്ട് വീതം വിക്കറ്റ് നേടി.