ലക്നൗ ഐ പി എൽ ടീമിന്റെ ഉപദേഷ്ടാവ് ആയി ഗൗതം ഗംഭീർ

Newsroom

ഇന്ത്യൻ പ്രീമിയർ ലീഗിലെ പുതിയ ടീമായ ലഖ്‌നൗ ഫ്രാഞ്ചൈസി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറിനെ സ്വന്തമാക്കി. രണ്ട് തവണ ഐ‌പി‌എൽ ജേതാവായിട്ടുള്ള ഗംഭീർ ഉപദേശകനായാണ് ടീമിനൊപ്പം ചേരുന്നത്. ഫ്രാഞ്ചൈസി ഉടമ സഞ്ജി ഗോയങ്ക ഈ വാർത്ത സ്ഥിരീകരിച്ചു. ഒക്ടോബറിൽ 7090 കോടി രൂപയ്ക്ക് ഫ്രാഞ്ചൈസി വാങ്ങിയ ഗോയങ്കയുടെ ആർപിഎസ്ജി ഗ്രൂപ്പിന്റെ രണ്ടാമത്തെ പ്രധാന പ്രഖ്യാപനമാണ് ഗംഭീറിന്റെ നിയമനം. ആൻഡി ഫ്ലവറിനെ ടീമിന്റെ മുഖ്യ പരിശീലകനായി നേരത്തെ ലക്ബൗ സ്വന്തമാക്കിയിരുന്നു.