വാക്സിൻ എടുക്കുന്നത് നിർബന്ധമാണ് എന്ന് ക്ലോപ്പ്

20210414 080000
Credit: Twitter

കൊറോണ വൈറസ് വാക്സിനേഷൻ നിർബന്ധമായും എടുക്കണം എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്‌. ധാർമ്മികമായി നോക്കിയാൽ വാക്സിൻ എടുക്കുന്നത് നിർബന്ധമാക്കണം എന്ന് ലിവർപൂൾ മാനേജർ ക്ലോപ്പ് പറയുന്നു.

“ഒരു മോറൽ രീതിയിൽ നോക്കിയാൽ വാക്സിൻ എടുക്കുന്നത് ഓരോ വ്യക്തിക്കും നിർബന്ധമായിരിക്കണം എന്ന് ഞാൻ കരുതുന്നു, പക്ഷേ അത് നിയമപരമായി നടപ്പാക്കണം എന്നല്ല. ഞാൻ പറയുന്നത്” ക്ലോപ്പ് പറഞ്ഞു.

“എനിക്ക് ചുറ്റുമുള്ള ആളുകളെ സഹായിക്കുന്ന എന്തെങ്കിലും എനിക്ക് ചെയ്യാൻ ആകുമെങ്കി, അത് ഞാൻ ചെയ്യുക തന്നെ വേണം” ക്ലോപ്പ് പറഞ്ഞു. തന്റെ ടീമിലെ 99% പേരും വാക്സിൻ എടുത്തവരോ രണ്ടാം ഡോസിനായി കാത്തിരിക്കുന്നവരോ ആണെന്നും ക്ലോപ്പ് പറഞ്ഞു. പ്രീമിയർ ലീഗിൽ പക്ഷെ 30%ൽ അധികം താരങ്ങൾ വാക്സിൻ എടുക്കാൻ തയ്യാറല്ല.

Previous articleലക്നൗ ഐ പി എൽ ടീമിന്റെ ഉപദേഷ്ടാവ് ആയി ഗൗതം ഗംഭീർ
Next articleഇംഗ്ലണ്ട് 236 റൺസിന് എല്ലാവരും പുറത്ത്, ഓസ്‌ട്രേലിയക്ക് വമ്പൻ ലീഡ്