ഐ എസ് എല്ലിലെ ആദ്യ മൂന്ന് മത്സരങ്ങളിലും വിജയം കണ്ടെത്താൻ കഴിയാത്ത കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിനും അറ്റാക്കിനും ഇടയിൽ ഒരു ബാലൻസ് കണ്ടെത്തേണ്ടതുണ്ട് എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച്. അറ്റാക്ക് ചെയ്യുമ്പോൾ എതിർ ടീമുകൾക്ക് അറ്റാക്ക് ചെയ്യാൻ കേരളത്തിന്റെ ഡിഫൻസീവ് ഹാഫിൽ കൂടുതൽ സ്പേസ് വരുന്നു. അത് ഇല്ലാതാക്കാൻ ടീമിന്റെ അറ്റാക്കിനും ഡിഫൻസിനും ഇടയിൽ ഒരു സന്തുലിതമായ അവസ്ഥ വേണം എന്ന് പരിശീലകൻ പറഞ്ഞു.
“നമ്മൾ ശരിയായ ബാലൻസ് കണ്ടെത്തണം, നമ്മുടെ അവസരങ്ങൾ മുതലെടുക്കണം. ഗോളുകളൊന്നും വഴങ്ങരുത്. ഒരു ടീം എന്ന നിലയിൽ ഞങ്ങൾ കൂടുതൽ മെച്ചപ്പെടാനും ആഗ്രഹിക്കുന്ന ഫലങ്ങൾ നേടാനും പല കാര്യങ്ങളിലും കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്.” വുകമാനോവിച് പറഞ്ഞു.
“കളിക്കാരുടെ ക്ഷീണവും പരിഗണിക്കേണ്ടതുണ്ട്, ഞങ്ങൾ ഒമ്പത് ദിവസത്തിനുള്ളിൽ മൂന്ന് ഗെയിമുകൾ കളിച്ചു, ഞങ്ങളുടെ എതിരാളികളേക്കാൾ ഒരു ദിവസം കുറവാണ് ഞങ്ങൾക്ക് കിട്ടിയ വിശ്രമ ദിവസം” ഫിക്സ്ചറുകൾവ് കുറിച്ച് വുകമാനോവിച് പറഞ്ഞു.