വെങർ ആഴ്‌സണലിലേക്ക് മടങ്ങി വരണം എന്നു ആഗ്രഹിക്കുന്നത് ആയി മൈക്കിൾ ആർട്ടെറ്റ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഇതിഹാസ പരിശീലകൻ ആഴ്‌സനെ വെങർ ആഴ്‌സണലിലേക്ക് ഏതെങ്കിലും ഒരു ചുമതലയിൽ മടങ്ങി വരണം എന്നാണ് ആഗ്രഹമെന്ന് വ്യക്തമാക്കി ആഴ്‌സണൽ പരിശീലകൻ മൈക്കിൾ ആർട്ടെറ്റ. ക്ലബിൽ വെങർക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ആവുമെന്ന് പറഞ്ഞ ആർട്ടെറ്റ വെങറുടെ സാന്നിധ്യം ക്ലബിലെ എല്ലാവർക്കും സഹായകരമാവും എന്നും പറഞ്ഞു. 22 വർഷത്തെ ആഴ്‌സണൽ പരിശീലന ചുമതല ഒഴിഞ്ഞ വെങർ അതിനു ശേഷം ക്ലബ് മത്സരങ്ങൾ പോലും കാണാൻ വന്നിട്ടില്ല. തന്റെ സാന്നിധ്യം താരങ്ങൾക്കും പരിശീലകനും കൂടുതൽ സമ്മർദ്ദം നൽകും എന്ന വാദം ആണ് വെങർ ഇതിനു കാരണമായി പറഞ്ഞത്.

എന്നാൽ വെങർക്ക് കീഴിയിൽ ആഴ്‌സണലിൽ കളിച്ച ആർട്ടെറ്റ ഈ വാദത്തോട് വിയോഗിച്ചു. വെങർ വരുന്നത് താരങ്ങൾക്ക് വലിയ പ്രചോദനം ആവുമെന്ന് പറഞ്ഞ അദ്ദേഹം എല്ലാവരും അത്രമേൽ വെങറെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നു എന്നും പറഞ്ഞു. എല്ലായ്പ്പോഴും ആഴ്‌സണൽ ആരാധകൻ ആണ് എന്നു അടുത്തു പറഞ്ഞ വെങർ പക്ഷെ ക്ലബിൽ മടങ്ങി വരുന്നതിനെ കുറിച്ച് ഒരു സൂചനയും നൽകിയില്ല. നിലവിൽ ആർട്ടെറ്റക്ക് ഒപ്പം പഴയ ആഴ്‌സണൽ താരങ്ങൾ ക്ലബിന്റെ പ്രധാന ചുമതലകൾ വഹിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ടെക്നിക്കൽ ഡയറക്ടർ ആയി എഡുവും, അക്കാദമി മാനേജർ ആയി പെർ മെറ്റസാക്കറും ക്ലബിൽ ഉണ്ട്. അതോടൊപ്പം ക്ലബിൽ താരങ്ങൾക്ക് ഒപ്പം ജാക് വിൽഷെയർ പരിശീലനം നടത്തുന്നുണ്ട്. ഇടക്ക് ഡേവിഡ് സീമാൻ അടക്കമുള്ള പ്രമുഖരുടെ നിരന്തര സാന്നിധ്യവും ക്ലബിൽ ഉണ്ട്. ഏതെങ്കിലും ചുമതലയിൽ ആഴ്‌സണലിന്റെ സ്വന്തം വെങർ ആഴ്‌സണലിൽ തിരിച്ചു എത്തുമോ എന്നു കാത്തിരുന്നു കാണാം.