അൻസു ഫതിയുടെ പരിക്ക് സാരമുള്ളതല്ല, രണ്ടാഴ്ച കൊണ്ട് തിരികെയെത്തും

Newsroom

അൻസു ഫതിയുടെ പരിക്കിൽ ആശങ്ക വേണ്ട എന്ന് ബാഴ്സലോണയുമായി അടുത്ത വൃത്തങ്ങൾ. താരത്തിന്റെ പരിക്ക് സാരമുള്ളതല്ല എന്നും ഉടൻ തന്നെ താരത്തിന് തിരിച്ചുവരാൻ ആകും എന്നും മെഡിക്കൽ ടീം റിപ്പോർട്ട് ചെയ്യുന്നു. ഇന്റർ നാഷണൽ ബ്രേക്ക് കഴിയുമ്പോൾ തന്നെ പെഡ്രി ടീമിനൊപ്പം ചേരും. സാവി പരിശീലകനായി ചുമതലയേൽക്കുന്ന ആദ്യ മത്സരങ്ങളിൽ തന്നെ താരത്തെ സാവിക്ക് ലഭിക്കുവാനും സാധ്യത ഉണ്ട്.

സെൽറ്റ വിഗോയ്ക്ക് എതിരായ മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്നു അൻസുവിന് പരിക്കേറ്റത്. ഹാം സ്ട്രിങ് ഇഞ്ച്വറി ആണ്. അൻസു ഒരു മാസം എങ്കിലും പുറത്തിരിക്കും എന്നാണ് ആദ്യം കരുതിയിരുന്നത്. ഒരു വർഷത്തോളം പരിക്കേറ്റ് പുറത്തായിരുന്ന അൻസു കഴിഞ്ഞ മാസം മാത്രമായിരുന്നു ബാഴ്സലോണയ്ക്ക് ഒപ്പം കളത്തിൽ തിരിച്ചെത്തിയത്.