ഡാനി ആൽവസ് ബാഴ്സലോണയിലേക്ക് തിരികെ വരാൻ സാധ്യത, സാവിയുമായി ചർച്ച നടത്തും

Img 20211110 154022

ബാഴ്സലോണയുടെ ഇതിഹാസ താരം ഡാനി ആൽവസ് ക്ലബിലേക്ക് തിരികെ എത്തിയേക്കുമെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡാനി ആൽവേസിനെ തിരികെ ടീമിൽ എത്തിക്കാൻ സാവി ആഗ്രഹിക്കുന്നതായാണ് വിവരം. ഇപ്പോൾ ക്ലബില്ലാതെ ഫ്രീ ഏജന്റായി നിൽക്കുക ആണ് ആൽവസ്. താരം അവസാന മൂന്ന് സീസണുകളിൽ സാവോ പോളോക്ക് ഒപ്പം ഉണ്ടായിരുന്നു. എന്നാൽ ക്ലബുമായി ഉടക്കി അദ്ദേഹം അവിടുത്തെ കരാർ റദ്ദാക്കി ഫ്രീ ഏജന്റാവുക ആയിരുന്നു.

ബാഴ്സലോണയിൽ 2008മുതൽ 2016വരെ ഉണ്ടായിരുന്ന ആൽവസ് ബാഴ്സലോണക്ക് ഒപ്പം 23 കിരീടങ്ങൾ നേടിയിരുന്നു. ബാഴ്സലോണ വിട്ട ശേഷം താരം യുവന്റസിൽ കളിച്ച് അവിടെയും കിരീടങ്ങൾ വാരികൂട്ടി. ആല്വസിന്റെ തിരിച്ചുവരവിനെ കുറിച്ച് ബാഴ്സലോണ ആരാധകർക്ക് ഇടയിൽ രണ്ട് അഭിപ്രായങ്ങൾ ആണ് ഉണ്ടാക്കുന്നത്‌. താരത്തിന്റെ പരിചയസമ്പത്ത് യുവതാരങ്ങളെ സ്വാധീനിക്കും എന്ന് ക്ലബ് വിശ്വസിക്കുന്നു. വരും ആഴ്ചകളിൽ ഇത് സംബന്ധിച്ച ചർച്ചകൾ സജീവമാകും.

Previous articleഅൻസു ഫതിയുടെ പരിക്ക് സാരമുള്ളതല്ല, രണ്ടാഴ്ച കൊണ്ട് തിരികെയെത്തും
Next articleഅഞ്ചാം സീസണില്‍ കളിക്കാനായി നബി റെനഗേഡ്സിലേക്ക് എത്തുന്നു