മാഞ്ചസ്റ്റർ സിറ്റിയോട് പരാജയപ്പെട്ടിട്ട് ദിവസം മൂന്നായി എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിൽ ക്ലബ് പ്രതിസന്ധിയിലാണ് എന്നതിന്റെ യാതൊരു അനക്കങ്ങളും ഇല്ല. ആസ്റ്റൺ വില്ലയും സ്പർസും നോർവിചും ഒക്കെ അവരുടെ പരിശീലകരെ പുറത്താക്കിയിട്ടും ഒലെയെ വിശ്വസിക്കാൻ അണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജ്മെന്റിന്റെ തീരുമാനം. അവർ ഒലെയെയുടെ ഭാവിയെ കുറിച്ച് ഒരു ചർച്ചയും പുതുതായി നടത്തിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. പുതിയ പരിശീലകർക്കുള്ള അന്വേഷണവും മാഞ്ചസ്റ്റർ ഇപ്പോൾ നടത്തുന്നില്ല.
ലിവർപൂളിന് എതിരെ തോറ്റപ്പോൾ ഉണ്ടായിരുന്ന ആശങ്ക ഒന്നും ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ബോർഡ് പ്രകടിപ്പിക്കുന്നില്ല. ഭൂരിഭാഗം യുണൈറ്റഡ് ബോർഡ് അംഗങ്ങളും ഒലെയുടെ സ്നേഹിതർ ആയത് കൊണ്ട് തന്നെ ഒലെയെ വിശ്വസിക്കാൻ തന്നെ ആണ് അവരുടെ തീരുമാനം. എന്നാൽ ഇത്ര മികച്ച സ്ക്വാഡ് ഉണ്ടായിട്ടും ഒന്ന് പൊരുതാൻ പോലും കഴിയാതെ യുണൈറ്റഡ് വീഴുന്നത് ഒലെയുടെ പിഴവ് കൊണ്ടു മാത്രമാണെന്ന് ആരാധകരും ഫുട്ബോൾ നിരീക്ഷകരും ഒക്കെ വിലയിരുത്തുന്നു.
ഇനി ഇന്റർ നാഷണൽ ബ്രേക്കിനു ശേഷവും യുണൈറ്റഡിനെ കാത്തു കടുത്ത മത്സരങ്ങൾ ആണ് മുന്നിൽ ഉള്ളത്. ആ മത്സരങ്ങളിലും ഒലെയെ വിശ്വസിച്ച് ഇറങ്ങാൻ ആണ് യുണൈറ്റഡ് ഇപ്പോക്ക് തയ്യാറാകുന്നത്