“എല്ലാ വർഷവും വിംബിൾഡണും ചാമ്പ്യൻസ് ലീഗും ഒക്കെ നടക്കുന്നു, ലോകകപ്പിനു മാത്രം എന്തിനാണ് എതിർപ്പ് ” – ഫിഫ പ്രസിഡന്റ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ താൻ രണ്ട് വർഷത്തിലൊരിക്കൽ ഒരു ലോകകപ്പ് നടത്താനുള്ള ശ്രമം തുടരും എന്ന് ആവർത്തിച്ചു. എൻഎഫ്എൽ സൂപ്പർ ബൗൾ മാതൃകയിൽ ലോകകപ്പ് നടക്കണം എന്ന് അദ്ദേഹം പറയുന്നു. മറ്റ് കായിക മത്സരങ്ങൾ എല്ലാ വർഷവും നടത്തപ്പെടുന്നുണ്ട് അതുകൊണ്ട് തന്നെ ഫുട്ബോൾ ലോകകപ്പ് രണ്ട് വർഷം ഇടവിട്ട് നടത്തുന്നത് വലിയ കാര്യമാക്കേണ്ടതില്ല. ഇൻഫന്റീനോ പറയുന്നു.

“48 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പ് 2026 മുതൽ നടക്കും. അത് രണ്ട് വർഷത്തിലൊരിക്കലോ നാല് വർഷത്തിലൊരിക്കലോ എന്നത് ആലോചനയിലാണ്,” ഇൻഫാന്റിനോ പറഞ്ഞു.

ലോകകപ്പ് ഒരു മാജിക് ടൂർണമെന്റ് ആണ് അതുകൊണ്ട് തന്നെ ടൂർണമെന്റുകൾ ചെറിയ ഇടവേളയിൽ നടക്കണം. ഫിഫ പ്രസിഡന്റ് പറയുന്നു. ടൂർണമെന്റ് ഇടവേള അല്ല ഗുണനിലവാരമാണ് കാര്യം. എല്ലാ വർഷവും സൂപ്പർ ബൗൾ ഉണ്ട്, എല്ലാ വർഷവും വിംബിൾഡൺ അല്ലെങ്കിൽ ചാമ്പ്യൻസ് ലീഗ് ഒക്കെ ഉണ്ട്. അതിനൊക്കെ എല്ലാവരും ആവേശത്തോടെ കാത്തിരിക്കുന്നുമുണ്ട്. ഇൻഫന്റീനോ ഓർമ്മിപ്പിച്ചു.