പുരുഷ ടി20 ലോകകപ്പിൽ ഡിആര്‍എസും

Sports Correspondent

2021 ടി20 ലോകകപ്പിൽ ഡിആര്‍എസ്(ഡിസിഷന്‍ റിവ്യൂ സിസ്റ്റം) ഉള്‍പ്പെടുത്തുമെന്ന് അറിയിച്ച് ഐസിസി. ഇതോടെ ഡിആര്‍എസ് ഉള്‍പ്പെടുത്തുന്ന ആദ്യ ടി20 ലോകകപ്പ് ആയി ഈ ടൂര്‍ണ്ണമെന്റ് മാറും. ഓരോ ഇന്നിംഗ്സിലും ഓരോ ടീമിനും രണ്ട് വീതം റിവ്യൂ ആകും ഉണ്ടാകുക.

രണ്ട് റിവ്യൂകള്‍ കൊടുക്കുവാന്‍ ഉള്ള കാരണമായി ഐസിസി പറയുന്നത് കോവിഡ് സാഹചര്യം മൂലം പരിചയസമ്പത്ത് കുറഞ്ഞ അമ്പയര്‍മാരും മത്സരങ്ങളില്‍ അമ്പയറിംഗിന് എത്തുന്നു എന്നതാണ്.

2018 വനിത ടി20 ലോകകപ്പിൽ ആണ് ഡിആര്‍എസ് ആദ്യമായി ഉപയോഗിച്ചത്.