യൂറോപ്പ ലീഗിൽ ലെസ്റ്റർ സിറ്റിക്ക് നിരാശ. ഇന്ന് പോളിഷ് ക്ലബായ വാർസവയെ നേരിട്ട ലെസ്റ്റർ സിറ്റി എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടു. ആദ്യ മത്സരത്തിൽ അവർ സമനിലയും വഴങ്ങിയിരുന്നു. ഗ്രൂപ്പിലെ രണ്ട് മത്സരങ്ങളിലും വിജയം ഇല്ലാതായതോടെ ഗ്രൂപ്പിൽ അവർ അവസാന സ്ഥാനത്തായി. ഇന്ന് കളിയുടെ 31ആം മിനുട്ടിൽ എമ്രേലി ആണ് ലെസ്റ്റർ സൊറ്റിക്കെതിരെ വിജയ ഗോൾ നേടിയത്. ജോസുവെയുടെ അസിസ്റ്റിൽ നിന്ന് ആയിരുന്നു അസർബൈജാൻ താരത്തിന്റെ ഗോൾ.