പുതിയ 2 ഐ.പി.എൽ ടീമുകളെ തിരഞ്ഞെടുക്കുന്നതിന് ഭാഗമായി ആറ് നഗരങ്ങളെ ഷോർട്ട്ലിസ്റ്റ് ചെയ്ത് ബി.സി.സി.ഐ. ഗുവാഹത്തി, റാഞ്ചി, കട്ടക്ക്, അഹമ്മദാബാദ്, ലുകാനൗ, ധരംശാല എന്നീ നഗരങ്ങളിൽ നിന്ന് ടീമുകളെ ഐ.പി.എല്ലിൽ പങ്കെടുപ്പിക്കാനാണ് ബി.സി.സി.ഐ ശ്രമിക്കുന്നത്.
ഹിന്ദി സംസാരിക്കുന്നവരുടെ ഇടയിൽ ക്രിക്കറ്റിന് കൂടുതൽ പ്രചാരം ഉള്ളത് കണക്കിലെടുത്താണ് ബി.സി.സി.ഐ നഗരങ്ങൾ ഷോർട്ട്ലിസ്റ്റ് ചെയ്തത്. സൗത്ത് ഇന്ത്യയിൽ നിന്ന് ഒരു നഗരം പോലും ബി.സി.സി.ഐയുടെ പട്ടികയിൽ ഇല്ല. അടുത്ത മാസം പുതിയ ടീമുകൾക്കായുള്ള ലേലം ആരംഭിക്കാനിരിക്കെയാണ് 6 നഗരങ്ങളെ ബി.സി.സി.ഐ ഷോർട്ലിസ്റ്റ് ചെയ്തത്. 2000 കോടി രൂപയാകും ഒരു ടീമിനെ സ്വന്തമാക്കാൻ പുതിയ ഉടമകൾ ചിലവഴിക്കേണ്ടിവരുക.