ഡ്യൂറണ്ട് കപ്പിനായുള്ള കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡ് പ്രഖ്യാപിച്ചു. 29 അംഗ സ്ക്വാഡുമായാണ് കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിലേക്ക് പോകുന്നത്. നാലു വിദേശ താരങ്ങളും ടൂർണമെന്റിനായി കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ട്. ഇതാദ്യമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറണ്ട് കപ്പിൽ പങ്കെടുക്കുന്നത്. ഇത്തവണ ഡ്യൂറണ്ട് കപ്പിന് എത്തുന്ന ടീമുകളിൽ ഏറ്റവും ശക്തമായ ടീം കേരള ബ്ലാസ്റ്റേഴ്സിന്റേതാകും. ലൂണ, സെപോവിച്, ചെഞ്ചോ, ജോർഗെ പെരേര എന്നീ വിദേശ താരങ്ങൾ ആണ് സ്ക്വാഡിൽ ഉള്ളത്.
രാഹുൽ, സഹൽ, ജീക്സൺ, ജെസ്സൽ, ആൽബിനോ, ഹക്കു, ഖാബ്ര, പ്രശാന്ത്, ഗിവ്സൺ തുടങ്ങി മികച്ച താരങ്ങൾ ഒക്കെ സ്ക്വാഡിൽ ഉണ്ട്. റിസേർവ്സ് ടീമിനായി തിളങ്ങിയ യുവതാരങ്ങളും സ്ക്വാഡിൽ ഉണ്ട്. സെപ്റ്റംബർ 11നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഡ്യൂറണ്ട് കപ്പിലെ ആദ്യ മത്സരം. ബെംഗളൂരു എഫ് സി, ഡെൽഹി എഫ് സി, ഇന്ത്യൻ നേവി എന്നീ ടീമുകൾക്ക് ഒപ്പം ഗ്രൂപ്പ് സിയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. കൊൽക്കത്തയിലേക്ക് പോകും മുമ്പ് ഒരു സന്നാഹ മത്സരം കൂടെ കേരള ബ്ലാസ്റ്റേഴ്സ് കളിക്കും.
ടീം;