അത്ലറ്റിക്കോ മാഡ്രിഡ് താരം മാർക്കോസ് യോറന്റെ ക്ലബിൽ കരാർ പുതുക്കി. 2027 വരെ മാർക്കോസ് യൊറന്റെയെ അത്ലറ്റിക്കോയിൽ നിലനിർത്തുന്ന കരാർ ആണ് താരം ഒപ്പുവെച്ചത്. മാഡ്രിഡിൽ നിന്നുള്ള 26-കാരനായ കളിക്കാരൻ 2019ലെ സമ്മറിലാണ് റയൽ മാഡ്രിഡിൽ നിന്ന് അത്ലറ്റിക്കോ മാഡ്രിഡിൽ എത്തിയത്. ഇതുവരെ താരം 82 ഗെയിമുകൾ അത്ലറ്റിക്കോ മാഡ്രിഡിനായി കളിച്ചിട്ടുണ്ട്. അതിൽ 13% മാത്രമാണ് അത്ലറ്റിക്കോ മാഡ്രിഡ് തോറ്റത്.
“ഞാൻ വന്നപ്പോൾ മുതൽ ഞാൻ ആഗ്രഹിച്ചത്, വർഷങ്ങളോളം ഇവിടെ ഉണ്ടായിരിക്കണം എന്നാണ്. ഈ കരാർ പുതുക്കലിൽ ഞാനും എന്റെ കുടുംബവും വളരെ സന്തോഷിപ്പിക്കുന്നു.” കരാർ ഒപ്പുവെച്ച ശേഷം യോറെന്റെ പറഞ്ഞു. ലാലിഗയിൽ 12 തവണ ഗോളടിക്കാണും സഹതാരങ്ങളെ 11 തവണ ഗോളടിക്കാൻ സഹായിക്കാനും താരത്തിനായുരുന്നു. കഴിഞ്ഞ സീസണിലെ അത്ലറ്റിക്കോ മാഡ്രിഡിന്റെ ലാലിഗ കിരീട നേട്ടത്തിൽ പ്രധാന പങ്കുതന്നെ വഹിക്കാൻ താരത്തിനായിരുന്നു.