ഇന്ത്യൻ സെന്റർ ബാക്കായ സന്ദേശ് ജിങ്കൻ തന്റെ പുതിയ ക്ലബിലേക്കുള്ള നീക്കം പൂർത്തിയാക്കി. താരം ക്രൊയേഷ്യൻ ക്ലബായ സിബെനെകിൽ കരാർ ഒപ്പുവെച്ചു. ക്ലബും ഔദ്യോഗികമായി ജിങ്കന്റെ വരവ് പ്രഖ്യാപിച്ചു കഴിഞ്ഞു. താൻ എന്നും യൂറോപ്പിൽ കളിക്കാൻ ആഗ്രഹിച്ചിരുന്നു എന്നും യൂറോപ്യൻ സ്വപ്നം യാഥാർത്ഥ്യമാക്കുകയാണ് ഈ നീക്കത്തിലൂടെ എന്നും സന്ദേശ് ജിങ്കൻ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.
തന്റെ കരിയറിലെ ഏറ്റവും വലിയ വെല്ലുവിളികൾ നേരിടേണ്ട സമയമാണ് ഇത് എന്നും ജിങ്കൻ പറഞ്ഞു. ജിങ്കൻ ക്ലബ് വിട്ടതായി മോഹൻ ബഗാനും ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജിങ്കന് എല്ലാവിധ ആശംസകളും നേരുന്നതായും മോഹൻ ബഗാൻ പറഞ്ഞു.ക്രൊയേഷ്യൻ ഒന്നാം ഡിവിഷൻ ക്ലബായ എച് എൻ കെ സിബെനിക്. കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ക്ലബാണ്. അടുത്ത ആഴ്ചകളിൽ തന്നെ സിബെനികിനായി അരങ്ങേറ്റം നടത്തുക ആകും ജിങ്കന്റെ ലക്ഷ്യം.
ജിങ്കൻ ക്ലബുമായി രണ്ടു വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്. ഈ ആഴ്ച തന്നെ ജിങ്കൻ ക്ലബിനൊപ്പം പരിശീലനം ആരംഭിക്കുകയും ചെയ്യും. എത്രയും പെട്ടെന്ന് ക്രൊയേഷ്യൻ ക്ലബിനായി അരങ്ങേറ്റം നടത്താൻ ആകും എന്നും ജിങ്കൻ കരുതുന്നു.