എഡിൻ ജെക്കോയെ ഇന്റർ മിലാൻ സ്വന്തമാക്കി. റോമൻ താരത്തെ രണ്ട് വർഷത്തെ കരാറിൽ ആണ് ഇന്റർ മൊലാൻ ടീമിൽ എത്തിക്കുന്നത്. താരം മിലാനിൽ എത്തി മെഡിക്കൽ പൂർത്തിയാക്കി. ജെക്കോയ്ക്ക് പകരക്കാരനായി ചെൽസി താരം ടാമി അബ്രഹാമിനെ സൈൻ ചെയ്യാൻ ഉള്ള ഒരുക്കത്തിലാണ് ഇപ്പോൾ റോമ.
ലുകാകുവിനെ വിൽക്കാൻ തീരുമാനിച്ച ഇന്റർ മിലാൻ അദ്ദേഹത്തിന് പകരക്കാരനായാണ് ജെക്കോയെ ടീമിൽ എത്തിക്കുന്നത്. മുൻ മാഞ്ചസ്റ്റർ സിറ്റി താരമായ ജെക്കോ 2015 മുതൽ റോമയിൽ ഉണ്ട്. ആദ്യ സിറ്റിയിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ റോമയിൽ എത്തിയ ജെക്കോ പിന്നീട് 2017ൽ സ്ഥിരകരാറിൽ ഒപ്പുവെച്ചു. റോമക്ക് വേണ്ടി തൊണ്ണൂറോളം ഗോളുകൾ ജെക്കോ അടിച്ചു കൂട്ടിയിട്ടുണ്ട്. എന്നാൽ 35കാരന്റെ സൈനിംഗിൽ ഇന്റർ മിലാൻ ആരാധകർ അത്ര സന്തോഷത്തിൽ അല്ല.