ഗോള്‍ഫിൽ നിന്ന് ഇന്ത്യയ്ക്ക് ശുഭകരമായ വാര്‍ത്ത. ഇന്ന് വനിതകളുടെ ആദ്യ റൗണ്ട് അവസാനിക്കുമ്പോള്‍ ഇന്ത്യയുടെ അതിഥി അശോക് രണ്ടാം സ്ഥാനത്താണ്. മൂന്ന് റൗണ്ട് കൂടിയാണ് ഇനി അവശേഷിക്കുന്നത്.
ഒന്നാം സ്ഥാനത്ത് സ്വീഡന്റെ മാഡ്ലിന് സാഗ്സ്ട്രോം ആണ്. ഇന്ത്യന്‍ താരത്തിനൊപ്പം രണ്ടാം സ്ഥാനത്ത് യുഎസ്എയുടെ നെല്ലി കോര്‍ഡയും ഉണ്ട്. അതേ സമയം മറ്റൊരു ഇന്ത്യന്‍ താരം ദിക്ഷ 56ാം സ്ഥാനത്താണ്.