ബെൻചിചിനു രണ്ടാം സ്വർണമില്ല! വനിത ഡബിൾസിൽ സ്വർണം നേടി ചെക് റിപ്പബ്ലിക് സഖ്യം

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

വനിത സിംഗിൾസിൽ സ്വർണം നേടിയതിനു പിറകെ ഡബിൾസിലും സ്വർണം നേടാനുള്ള സ്വിസ് താരം ബലിന്ത ബെൻചിചിന്റെ ശ്രമം ചെക് റിപ്പബ്ലിക് സഖ്യത്തിന് മുന്നിൽ അവസാനിച്ചു. ഡബിൾസിൽ സീസണിൽ ഫ്രഞ്ച് ഓപ്പൺ കിരീടം നേടുകയും ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനൽ കളിക്കുകയും ചെയ്ത ബാർബറോ ക്രജികോവ, കാതറീന സിനിയകോവ സഖ്യം ആണ് ബെൻചിച് വിക്ടോറിയ സഖ്യത്തെ ഫൈനലിൽ തോൽപ്പിച്ചത്.

ഫ്രഞ്ച് ഓപ്പൺ സിംഗിൾസ് കിരീടം നേടിയ ക്രജികോവ ഒളിമ്പിക്‌സിൽ സിംഗിൾസിൽ ബെൻചിചിനോട് ആയിരുന്നു തോൽവി വഴങ്ങിയത്. ഇതിനുള്ള പ്രതികാരം ഡബിൾസിൽ തീർത്ത ചെക് താരം നേരിട്ടുള്ള സെറ്റുകൾക്ക് ജയം കണ്ടു. ആദ്യ സെറ്റിൽ പോരാട്ടം കണ്ടെങ്കിലും 7-5 നു സെറ്റ് നേടി ചെക് സഖ്യം ആധിപത്യം നേടി. തുടർന്ന് രണ്ടാം സെറ്റിൽ സമ്പൂർണ ആധിപത്യം നേടിയ ചെക് സഖ്യം 6-1 നു ആണ് രണ്ടാം സെറ്റ് ജയിച്ചത്.