പുതിയ സീസണായി ഒഡീഷ എഫ് സി പുതിയ പരിശീലകനെ സ്വന്തമാക്കി. സ്പാനിഷ് പരിശീലകനായ കികോ റമിറസാകും ഒഡീഷയുടെ പരിശീലകനാവുക. 50കാരനായ ഫ്രാൻസിസ്കോ റമിറസ് ഗോൺസാലസ് എന്ന കികോ റമിറസ് ഒഡീഷയുമായി കരാർ ഒപ്പുവെച്ചു കഴിഞ്ഞു. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നു. ഇത്തവണ പ്ലേ ഓഫ് ലക്ഷ്യമിടുന്ന ഒഡീഷ എഫ് സി വലിയ രീതിയിൽ തന്നെയാണ് ഒരുങ്ങുന്നത്.
✍️Welcome to Odisha FC, Kiko Ramirez.
Let's get to work. ✊#OdishaFC #AmaTeamAmaGame #ANewDawn #ନୂତନସୂର୍ଯ୍ୟୋଦୟ #BienvenidoJefe @enkikos pic.twitter.com/j0JoX9bv0A
— Odisha FC (@OdishaFC) July 20, 2021
2019ൽ ഗ്രീക്ക് ക്ലബായ ക്സാന്തിയുടെ പരിശീലകനായ ശേഷം ഇതുവരെ വേറെ ഒരു ക്ലബിന്റെയും ചുമതല കികോ ഏറ്റെടുത്തിരുന്നില്ല. സ്പാനിഷ് ക്ലബായ ജിമ്നാസ്റ്റിക, കാസ്റ്റയോൺ എന്നീ ക്ലബുകളെ ഒക്കെ മുമ്പ് കികോ പരിശീലിപ്പിച്ചിട്ടുണ്ട്. മലാഗ പോലുള്ള ക്ലബുകൾക്കായി കളിച്ചിട്ടുള്ള മുൻ താരം കൂടിയാണ് റമിറസ്.