അയര്‍‍ലണ്ട് താരം നീൽ റോക്ക് കോവിഡ് പോസിറ്റീവായി, പകരക്കാരനെ പ്രഖ്യാപിച്ച് ടീം

Sports Correspondent

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടി20 പരമ്പരയിൽ ആദ്യമായി ദേശീയ ടീമിൽ ഇടം ലഭിച്ച അയര്‍ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ താരമായ നീൽ റോക്കിന് തിരിച്ചടി. താരം കോവിഡ് പോസ്റ്റീവായി സ്ഥിരീകരിക്കപ്പെട്ടതോടെ പകരക്കാരനെ പ്രഖ്യാപിച്ചു. പുതുമുഖ താരം സ്റ്റീഫന്‍ ഡൊഹെനിയെയാണ് ടീമിലേക്ക് വിളിച്ചിരിക്കുന്നത്. റോക്ക് ഐസൊലേഷനിലേക്ക് മാറിയിട്ടുണ്ട്.

ഡൊഹേനി കോവിഡ് ടെസ്റ്റിന് ശേഷം നെഗറ്റീവായാൽ സ്ക്വാഡിനൊപ്പം ചേരുമെന്നും ടീം മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. റോക്കുമായി സമ്പര്‍ക്കത്തിലെത്തിയ ഒരു താരത്തിനെയും കോച്ചിംഗ് സ്റ്റാഫിനെയും ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്.