ഇംഗ്ലണ്ട് നീണ്ട കാലത്തിനു ശേഷം ഒരു ഫൈനലിൽ എത്തി എങ്കിലും ആഘോഷിക്കാനുള്ള സമയം ആയില്ല എന്ന് ഇംഗ്ലീഷ് മിഡ്ഫീൽഡർ ജോർദൻ ഹെൻഡേഴ്സൺ പറയുന്നു. ഇനിയും ഒന്നും വിജയിച്ചിട്ടില്ല എന്നും ഫൈനൽ വിജയിക്കലിൽ ആകണം ശ്രദ്ധ എന്നും അദ്ദേഹം ഇന്നലത്തെ ഡെന്മാർക്കിന് എതിരായ മത്സര ശേഷം പറഞ്ഞു. നീണ്ട കാലത്തിനു ശേഷം ഒരു ഫൈനലിൽ എത്തിയതിൽ സന്തോഷമുണ്ട്. ഒരു രാജ്യം എന്ന നിലയ്ക്ക് ഇംഗ്ലണ്ടിന് ഇത് ഒരു വലിയ കാര്യമാണ് ഹെൻഡേഴ്സൺ പറഞ്ഞു.
“ഇത് അവിശ്വസനീയമായ ഒരു വികാരമാണ്, പക്ഷേ ഞങ്ങൾ ഇതുവരെ ഒന്നും വിജയിച്ചിട്ടില്ല, അതുകൊണ്ട് തന്നെ കിരീടം നേടാനും അതിനായി വിശ്രമിച്ച് അടുത്ത മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ശ്രമിക്കേണ്ട സമയമാണിത്. ഇറ്റലിക്കെതിരായ കളി കടുപ്പമായിരിക്കും” ഹെൻഡേഴ്സൺ പറഞ്ഞു
“ഇറ്റലി എത്ര നല്ലവരാണെന്ന് ഞങ്ങൾക്കറിയാം, ഇത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു കഠിനമായ പരീക്ഷണമായിരിക്കും, പക്ഷേ ഇറ്റലിക്ക് എതിരെ മികച്ച പ്രകടനം കാഴ്ചവെക്കാൻ ആകും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.” ലിവർപൂൾ താരം പറഞ്ഞു.