സ്പെയിൻ യൂറോ കപ്പിൽ നിന്ന് പുറത്തായി എങ്കിലും ഇപ്പോഴും എല്ലാവരും സ്പെയിനിന്റെ യുവതാരം പെഡ്രിയെ പുകഴ്ത്തുകയാണ്. ഇറ്റലിക്ക് എതിരായ സെമി ഫൈനലിൽ ഉൾപ്പെടെ ടൂർണമെന്റിൽ ഉടനീളം പെഡ്രി ഗംഭീര പ്രകടനമാണ് നടത്തിയത്. ഇറ്റലിക്ക് എതിരെ 90 മിനുട്ട് കഴിഞ്ഞപ്പോൾ പെഡ്രിയുടെ പാസിങ് സക്സസ് റേറ്റ് 100% ആയിരുന്നു. യൂറോ കപ്പിൽ ഇതുവരെ ഏറ്റവും കൂടുതൽ ഫോർവേഡ് പാസ് കൊടുത്ത താരവും പെഡ്രിയാണ്.
പെഡ്രി ഈ ടൂർണമെന്റിൽ ചെയ്തതൊക്കെ സ്പെഷ്യൽ ആയ കാര്യമാണ്. ആരും ഇതുവരെ പെഡ്രിയെ പോലൊരു താരത്തെയോ ഇത്തരം ഒരു കളിയോ ആരും കണ്ടിട്ടില്ല. സ്പെയിൻ പരിശീലകൻ എൻറികെ പറഞ്ഞു. സാക്ഷാൽ ഇനിയേസ്റ്റ പോലും പതിനെട്ടാം വയസ്സിൽ ഇത്ര നല്ല കളി ആയിരുന്നില്ല എന്നും ലൂയിസ് എൻറികെ പറഞ്ഞു. സ്പെയിന് 18 വയസ്സുള്ള അൻസു ഫതി കൂടെ ഉണ്ടെന്നും ഈ താരങ്ങൾ എല്ലാം സ്പെഷ്യൽ ആണെന്നും സ്പെയിൻ പരിശീലകൻ പറഞ്ഞു. ഇനി സ്പെയിനൊപ്പം ഒളിമ്പിക്സ് കളിക്കാൻ ഒരുങ്ങുകയാണ് പെഡ്രി ഇപ്പോൾ.