ഐ എസ് എല്ലിൽ അടുത്ത സീസണായി ഇറങ്ങും മുമ്പ് സ്ക്വാഡ് മെച്ചപ്പെടുത്താനുള്ള ശ്രമത്തിൽ ആണ് ചെന്നൈയിൻ എഫ് സി. ഇതിനായി ഒരു ഇന്ത്യൻ താരത്തെ കൂടെ ചെന്നൈയിൻ സൈൻ ചെയ്തു. മോഹൻ ബഗാൻ സെന്റർ ബാക്കായിരുന്ന സലാം രഞ്ജൻ സിങാണ് ഇപ്പോൾ ചെന്നൈയിനിൽ എത്തിയിരിക്കുന്നത്. താരം ഒരു വർഷത്തെ കരാർ ക്ലബിൽ ഒപ്പുവെച്ചു.
ഒരു സീസൺ മുമ്പ് എ ടി കെയിൽ എത്തിയ സലാം രഞ്ജൻ സിങിന് എ ടി കെയിൽ അധികം അവസരം ലഭിച്ചിരുന്നില്ല. താരം ആകെ ഒരു മത്സരത്തിൽ മാത്രമാണ് കഴിഞ്ഞ സീസണിൽ കളിച്ചത്. ഈസ്റ്റ് ബംഗാളിനായി മുമ്പ് ഐലീഗിൽ തകർപ്പൻ പ്രകടനം തന്നെ കാഴ്ച താരമാണ് സലാം. മുമ്പ് ബെംഗളൂരു എഫ് സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ക്ലബുകളിലും സലാം കളിച്ചിട്ടുണ്ട്. പൂനെ എഫ് സിയുടെ യുവ ടീമിലൂടെ വളർന്നു വന്ന താരമാണ് സലാം രഞ്ജൻ. ഇന്ത്യൻ ദേശീയ ടീമിനായി പത്തിൽ അധികം മത്സരങ്ങളും സലാം രഞ്ജൻ കളിച്ചിട്ടുണ്ട്.