ലോകകപ്പ് യോഗ്യത റൗണ്ടിലെ അവസാന മത്സരത്തിൽ അഫ്ഗാനിസ്താനെ നേരിടുന്ന ഇന്ത്യ ആദ്യ പകുതി അവസാനിക്കുമ്പോൾ ഗോൾ രഹിത സമനിലയിൽ നിൽക്കുകയാണ്. ഇന്ന് ഒരു സമനില മതി ഇന്ത്യക്ക് ഗ്രൂപ്പിൽ മൂന്നാമത് ഫിനിഷ് ചെയ്യാൻ. ഇന്ന് മികച്ച ടീമിനെ തന്നെ അണിനിരത്തിയ ഇന്ത്യ ആദ്യ പകുതിയിൽ മികച്ചു നിന്നു. അധികം അവസരങ്ങൾ സൃഷ്ടിക്കാൻ ആയില്ല എങ്കിലും കളി ഇന്ത്യയുടെ നിയന്ത്രണത്തിൽ തന്നെ ആയിരുന്നു തുടക്കത്തിൽ.
മത്സരത്തിന്റെ ഒമ്പതാം മിനുട്ടിൽ ഇന്ത്യയുടെ ആദ്യ നല്ല അവസരം ഛേത്രിക്ക് ലഭിച്ചു. ഗ്ലെൻ മാർടിൻസ് ബ്രേക്ക് ചെയ്തു നേടിയ പന്ത് എടുത്ത് മുന്നേറിയ ഛേത്രി ഇടം കാലു കൊണ്ട് ഒരു ഷോട്ട് എടുത്തു എങ്കിലും അഫ്ഹാം കീപ്പറെ കീഴ്പ്പെടുത്താൻ അത് മതിയായിരുന്നില്ല. ആദ്യ പകുതിയിൽ മിഡ്ഫീൽഡിൽ ഗ്ലൻ മാർടിൻസ് മികച്ചു നിന്നു. നിരവധി സെറ്റ് പീസുകളിലൂടെ ഇന്ത്യ അറ്റാക്ക് ചെയ്തു എങ്കിലും ബ്രാണ്ടൺ ഫെർണാണ്ടസിന്റെ ക്രോസുകൾക്ക് തലവെച്ച് ലക്ഷ്യത്തിൽ എത്തിക്കാൻ ഇന്ത്യൻ ടീമിന് ആദ്യ പകുതിയിൽ ആയില്ല.
സെറ്റ് പീസിൽ നിന്ന് തന്നെ ആയിരുന്നു അഫ്ഘാനിസ്ഥാന്റെയും പ്രധാന അറ്റാക്കുകൾ വന്നത്. രണ്ടാം പകുതിയിൽ ഒരു ഗോൾ കണ്ടെത്തി വിജയത്തോടെ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിക്കാൻ ആകും ഇന്ത്യയുടെ ശ്രമം.