കേരള ബ്ലാസ്റ്റേഴ്സിന്റെ ഹൂപ്പർ ഇനി വെല്ലിങ്ടൺ ഫീനിക്സിനായി ഗോളടിക്കും

20210615 193457
Credit: Twitter

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ട്രൈക്കർ ആയിരുന്ന കാൾ ഹൂപ്പർ ന്യൂസിലൻഡിലേക്ക് തിരികെ പോയി. എ ലീഗ് ക്ലബായ വെല്ലിങ്ടൺ ഫീനിക്സ് ആണ് ഹൂപ്പറിനെ സൈൻ ചെയ്തത്. താരം ക്ലബിൽ രണ്ടു വർഷത്തെ കരാർ ഒപ്പുവെച്ചു. ഹൂപ്പർ ക്ലബ് വിടും എന്ന് കേരള ബ്ലാസ്റ്റേഴ്സ് നേരത്തെ അറിയിച്ചിരുന്നു. 2019/20 എ-ലീഗ് സീസണിലായിരുന്നു ഹൂപ്പർ അവസാനമായി വെല്ലിങ്ടണായി കളിച്ചത്.

അന്ന് അവർക്കു എണ്ടി എട്ട് ഗോളുകൾ നേടിയിരുന്നു. 21 മത്സരങ്ങളിൽ നിന്ന് നാല് അസിസ്റ്റുകളും താരം രജിസ്റ്റർ ചെയ്തു.  ആ സീസണിൽ ക്ലബ്ബ് മൂന്നാം സ്ഥാനം നേടുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഹൂപ്പർ പക്ഷെ നിരാശപ്പെടുത്തി. കേരള ബ്ലാസ്റ്റേഴ്സിനായി അഞ്ച് ഗോളുകൾ നേടിയെങ്കിലും ഹൂപ്പർ നഷ്ടപ്പെടുത്തിയ അവസരങ്ങൾക്ക് കണക്കില്ലായിരുന്നു. ക്ലബിനൊപ്പം മടങ്ങിവരുന്നതിൽ ആവേശമുണ്ടെന്നും ന്യൂസിലൻഡിലേക്ക് മടങ്ങാൻ കാത്തിരിക്കുകയാണെന്നും ഹൂപ്പർ പറഞ്ഞു. ജൂലൈയിൽ പ്രീസീസൺ സമയത്ത് താരം വെല്ലിങ്ടൺ ക്ലബിൽ ചേരും.

Previous articleന്യൂസിലാണ്ട് താരങ്ങള്‍ ഗോള്‍ഫ് കോഴ്സിൽ, ബയോ ബബിള്‍ ബാധകമല്ലേ എന്ന് ഇന്ത്യ
Next articleഇന്ത്യ അഫ്ഗാൻ പോരാട്ടം ആദ്യ പകുതിയിൽ ഗോൾ രഹിതം