പുതിയ പരിശീലകനെ തേടിയുള്ള പ്രീമിയർ ലീഗ് ക്ലബായ സ്പർസിന്റെ അന്വേഷണം അവസാനം ഫൊൻസെകയിൽ എത്തിയിരിക്കുകയാണ്. എ എസ് റോമയുടെ മുൻ പരിശീലകനായ പോളോ ഫൊൻസെകയുമായുള്ള സ്പർസിന്റെ ചർച്ചകൾ അന്തിമ ഘട്ടത്തിലാണ് എം ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. പെട്ടെന്ന് തന്നെ പുതിയ പരിശീലകനെ സ്പർസ് പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഈ കഴിഞ്ഞ സീസൺ അവസാനത്തോടെ ആയിരുന്നു ഫൊൻസെക റോമ ക്ലബ് വിട്ടത്. സീരി എയിലെ ദയനീയ പ്രകടനങ്ങളാണ് ഫൊൻസെക പുറത്താകാൻ കാരണം. അവസാന രണ്ടു വർഷമായി എ എസ് റോമയെ നയിച്ചത് ഫൊൻസെക ആയിരുന്നു. ഉക്രൈൻ ക്ലബായ ശക്തറിന്റെ പരിശീലക സ്ഥാനം ഉപേക്ഷിച്ചായിരുന്നു ഫൊൻസെക റോമയിൽ എത്തുന്നത്.
ഉക്രൈനിൽ ശക്തറിനൊപ്പം ഫൊൻസെക നടത്തിയ പ്രസിംഗ് ഫുട്ബോൾ ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. എന്നാൽ ആ മികവ് ഇറ്റലിയിൽ ആവർത്തിക്കാൻ അദ്ദേഹത്തിനായില്ല. മുമ്പ് പോർട്ടോ, ബ്രാഗ തുടങ്ങിയ ക്ലബുകളുടെയും പരിശീലകനായിട്ടുണ്ട്.