അണ്ടർ 21 യൂറോ കപ്പിന്റെ ഫൈനൽ ഇന്ന് സ്ലൊവേനിയയിൽ നടക്കും. പോർച്ചുഗലിന്റെയും ജർമ്മനിയുടെയും യുവനിരകൾ ആകും യൂറോ കിരീടത്തിനായി നേർക്കുനേർ വരിക. ആദ്യ അണ്ടർ 21 യൂറോ കിരീടമാണ് പോർച്ചുഗൽ ലക്ഷ്യമിടുന്നത്. ജർമ്മനി ഇതിനു മുമ്പ് രണ്ട് തവണ യൂറോ കപ്പ് കിരീടം നേടിയിട്ടുണ്ട്. സെമി ഫൈനലിൽ സ്പെയിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് പോർച്ചുഗൽ ഫൈനലിലേക്ക് കടന്നത്. ഒപ്പത്തിനൊപ്പം ഇരുടീമുകളും നിന്ന മത്സരത്തിൽ അന്ന് പോർച്ചുഗലിന് രക്ഷയായത് ഒരു സെൽഫ് ഗോളാണ്. ആ ഒരൊറ്റ ഗോളിന്റെ ലീഡ് ഡിഫൻഡ് ചെയ്ത് അവർ ഫൈനലിലേക്ക് മാർച്ച് ചെയ്തു.
ജർമ്മനി ഹോളണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സെമിയിൽ തോൽപ്പിച്ചത്. ആദ്യ എട്ടു മിനുട്ടുകൾക്ക് അകം വിർട്സ് നേടിയ ഇരട്ട ഗോളുകൾ ആണ് ജർമ്മനിയെ മുന്നോട്ട് നയിച്ചത്.
ഇന്ന് രാത്രി 12.30നാണ് ഫൈനൽ. കളി തത്സമയം സോണി സിക്സിൽ കാണാൻ ആകും.