യുവേഫ സൂപ്പർ കപ്പ് നോർത്തേൺ അയർലണ്ടിൽ വെച്ച് തന്നെ നടക്കും

Staff Reporter

2021ലെ യുവേഫ സൂപ്പർ കപ്പ് നോർത്തേൺ അയർലണ്ടിൽ വെച്ച് തന്നെ നടക്കുമെന്ന് യുവേഫ. ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസിയും യൂറോപ്പ ലീഗ് ജേതാക്കളായ വില്ലാറയലും തമ്മിലാണ് യുവേഫ സൂപ്പർ കപ്പ് മത്സരം. ഓഗസ്റ്റ് 11ന് നോർത്തേൺ അയർലണ്ടിലെ ബെൽഫാസ്റ് വിൻഡ്‌സർ പാർക്ക് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.

നേരത്തെ തുർക്കി കായിക മന്ത്രി ഈ വർഷത്തെ ചാമ്പ്യൻസ് ലീഗും 2023ലെ ചാമ്പ്യൻസ് ലീഗ് ഫൈനലും തുർക്കിൽ വെച്ച് നടക്കുമെന്ന് പറഞ്ഞിരുന്നു. 2020ലെയും 2021ളെയും ചാമ്പ്യൻസ് ലീഗ് ഫൈനലുകൾ തുർക്കിയിലെ ഇസ്താൻബൂളിൽ വെച്ചാണ് നടക്കേണ്ടിയിരുന്നത്. എന്നാൽ കൊറോണ വൈറസ് ബാധയെ തുടർന്ന് മത്സരങ്ങൾ അവിടെ നിന്ന് മാറ്റുകയായിരുന്നു. ഈ വർഷത്തെ ചാമ്പ്യൻസ് ലീഗ് ഫൈനൽ പോർട്ടുഗലിലെ പോർട്ടോയിൽ വെച്ചാണ് നടന്നത്.