ല ലീഗ കിരീടവും ചാമ്പ്യൻസ് ലീഗും ഒന്നും നേടാനാവാതെ സീസൺ അവസാനിപ്പിച്ച സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് അടുത്ത സീസനിലേക്ക് വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ചെൽസിയിൽ നിന്ന് എത്തിച്ച ഈഡൻ ഹസാർഡ്, നിലവിൽ സ്പർസിൽ ലോണിൽ കളിക്കുന്ന ഗരേത് ബെയ്‌ൽ എന്നിവരെ ക്ലബ്ബ് വിൽക്കാൻ സന്നദ്ധമാണ് എന്നാണ് സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയുന്നത്.
2 വർഷം മുൻപ് 130 മില്യൺ യൂറോയോളം മുടക്കി ടീമിൽ എത്തിച്ച ഹസാർഡ് കേവലം 5 ഗോളുകൾ മാത്രമാണ് ക്ലബ്ബിനായി നേടിയത്. തുടർച്ചയായ പരിക്കും താരത്തിന്റെ കരിയറിൽ വില്ലനായി. ബെയ്ൽ സീസണിൽ സ്പർസിൽ ലോണിൽ കളിച്ചെങ്കിലും പ്രകടനത്തിൽ കാര്യമായ ഉയർച്ച ഉണ്ടായിട്ടില്ല. ഇരുവർക്കും ബേധപെട്ട ട്രാൻസ്ഫർ തുക നൽകാൻ തയ്യാറായി വന്നാൽ ഇരുവരും ക്ലബ്ബിന് പുറത്തേക്ക് എന്ന് തന്നെയാണ് റിപ്പോർട്ടുകൾ. ലുക്ക യോവിക്കിനെയും റയൽ വിൽക്കാൻ തയാറാണ്. എംബപ്പേ, ഹാളണ്ട് എന്നിവരെ ടീമിൽ എത്തിക്കുക എന്നതാണ് റയലിന്റെ പ്രധാന ലക്ഷ്യം.