ലെസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയില്ല എന്നതു കൊണ്ട് താൻ ക്ലബ് വിടില്ല എന്ന് റോഡ്ജസ്. ലക്ഷ്യത്തിന് അടുത്ത് എത്തിയിട്ട് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ കഴിഞ്ഞില്ല എന്നത് വലിയ നിരാശ നൽകുന്നുണ്ട്. എന്നാൽ ഈ സീസൺ മുഴുവനായി നോക്കുക അണെങ്കിൽ തന്റെ ടീമിന്റെ പ്രകടനത്തിൽ അഭിമാനം കൊള്ളാം എന്ന് അദ്ദേഹം പറഞു. രണ്ടു വർഷം മുമ്പ് തങ്ങളെ ഒരു മിഡ് ടേബിൾ ക്ലബായി മാത്രമെ എല്ലാവരും കണ്ടിരുന്നുള്ളൂ. എന്നാൽ ഇന്ന് പ്രീമിയർ ലീഗിലെ വമ്പന്മാരോട് പൊരുതാൻ തങ്ങൾക്ക് ആവുന്നുണ്ട് എന്നും റോഡ്ജസ് പറഞ്ഞു.
കിരീടത്തിനു വേണ്ടി പോരാടാനും കിരീടം നേടാനും ഇത്തവണ ലെസ്റ്ററിനായി. എഫ് എ കപ്പ് കിരീടം ഒരു ചരിത്ര നേട്ടമാണെന്നും റോഡ്ജസ് പറഞ്ഞു. ലെസ്റ്റർ സിറ്റി ഇത്തവണ ചെൽസിയെ പരാജയപ്പെടുത്തി ആദ്യ എഫ് എ കപ്പ് ഉയർത്തിയിരുന്നു. ലെസ്റ്റർ സിറ്റി അടുത്ത സീസണിൽ കൂടുതൽ ശക്തരായിരിക്കും എന്നും റോഡ്ജസ് പറഞ്ഞു.