വോൾവ്സിന്റെ സ്ട്രൈക്കർ ആയ റൗൾ ഹിമനസിന് അടുത്ത സീസൺ മുതൽ ഫുട്ബോൾ കളിക്കാൻ ആകും എന്ന് വോൾവ്സിന്റെ മെഡിക്കൽ ടീം അറിയിച്ചു. തലക്കേറ്റ പരിക്ക് കാരണം നീണ്ട കാലമായി ഹിമിനസ് പുറത്തായിരുന്നു. കഴിഞ്ഞ നവംബറിൽ ആഴ്സണലിന് എതിരായ മത്സരത്തിന് ഇടയിലായിരുന്നു ഹിമിനസിന് പരിക്കേറ്റത്. തലയോട്ടിക്ക് വലിയ പൊട്ടൽ ഉണ്ടായതിനാൽ ഇതുക ഫുട്ബോൾ കളത്തിന് പുറത്തയിരുന്നു ഹിമിനസ്.
താരത്തിന്റെ തലയോട്ടിലെ പൊട്ട് പൂർണ്ണമായും ഭേദമായി എന്നും ഇനി ഫുട്ബോൾ കളിക്കാം എന്നും ഡോക്ടർമാർ പറഞ്ഞു. എന്നാൽ കരിയറിന്റെ അവസാനം വരെ ഹിമിനസ് ഇനി ഹെഡ്ഗ്വാർഡ് ഇടേണ്ടതായി വരും. തലയ്ക്ക് ഇനി ക്ഷതമേൽക്കാതിരിക്കാൻ ആണ് അത്. പ്രീസീസണിൽ വോൾവ്സിനൊപ്പം ഹിമിനസ് കളത്തിലേക്ക് തിരികെയെത്തും.