“മെസ്സി വർഷങ്ങളോളം ബാഴ്സലോണയിൽ തുടരണം”

Newsroom

ലയണൽ മെസ്സി ബാഴ്സലോണയിൽ തുടരും എന്ന് തന്നെയാണ് ഇപ്പോഴും തന്റെ പ്രതീക്ഷ എന്ന് ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കോമാൻ. താൻ മെസ്സിയോട് ഇത് സംബന്ധിച്ച് സംസാരിച്ചൊ എന്നതിൽ കാര്യമില്ല. കാരണം തീരുമാനം മെസ്സിയുടേതാണ്. താൻ സംസാരിച്ചാലും ഇല്ലെങ്കിലും മെസ്സിയാണ് തീരുമാനം എടുക്കേണ്ടത് എന്ന് കോമാൻ പറഞ്ഞു. ഇന്നലെ ഗെറ്റഫയ്ക്ക് എതിരായ മത്സരത്തിൽ ഇരട്ട ഗോളുകളുമായി മെസ്സി ബാഴ്സലോണയുടെ വിജയ ശില്പി ആയിരുന്നു.

മെസ്സിക്ക് മോശം ഫോം എന്നൊന്നില്ല എന്ന് കോമാൻ പറഞ്ഞു. എപ്പോൾ കളത്തിൽ ഇറങ്ങിയാലും മികച്ച സംഭാവനകൾ ടീമിനു നൽകാൻ മെസ്സിക്ക് ആകും. അതു കൊണ്ട് തന്നെയാണ് മെസ്സി ലോകത്തെ ഏറ്റവും മികച്ച താരം ആകുന്നത് എന്നും കോമാൻ പറഞ്ഞു. മെസ്സി ഇനിയും വർഷങ്ങളോളം ബാഴ്സലോണയിൽ തുടരണം എന്നാണ് തന്റെ ആഗ്രഹം എന്നും കോമാൻ പറഞ്ഞു.