ക്യാപ്റ്റന്‍സി ആസ്വദിച്ച് തുടങ്ങിയിരിക്കുന്നു – ഋഷഭ് പന്ത്

Sports Correspondent

ഡല്‍ഹിയുടെ മൂന്ന് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ താന്‍ തന്റെ ക്യാപ്റ്റന്‍സി ആസ്വദിക്കുകയാണെന്ന് പറഞ്ഞ് ഋഷഭ് പന്ത്. ഐപിഎലില്‍ രണ്ട് ജയങ്ങളാണ് പന്തിന്റെ കീഴില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നേടിയിട്ടുള്ളത്.

താന്‍ തന്റെ ക്യാപ്റ്റന്‍സി ആസ്വദിച്ച് തുടങ്ങിയെന്നും എന്നാല്‍ ഇന്ന് മത്സരത്തിന്റെ തുടക്കത്തില്‍ താന്‍ സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും ഋഷഭ് പന്ത് വ്യക്തമാക്കി. എന്നാല്‍ പഞ്ചാബിനെ 195 റണ്‍സില്‍ ഒതുക്കി ബൗളര്‍മാര്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയതെന്നും ഡല്‍ഹി നായകന്‍ പറഞ്ഞു.

മയാംഗും രാഹുലും നേടിയ തുടക്കം പഞ്ചാബിന് 210-220ന് അടുത്ത് സ്കോര്‍ നേടിക്കൊടുക്കുമെന്നാണ് താന്‍ കരുതിയതെങ്കിലും ബൗളര്‍മാര്‍ മത്സരത്തില്‍ തിരികെ കൊണ്ടുവന്നത് ടീമിന് തുണയായി എന്നും പന്ത് പറഞ്ഞു. ശിഖര്‍ ധവാന്‍ വളരെ പരിചയസമ്പത്തുള്ള താരമാണെന്നും തനിക്ക് അദ്ദേഹത്തോട് എന്തും സംസാരിക്കാമെന്നും എങ്ങനെ ഫീല്‍ഡ് സെറ്റ് ചെയ്യണമെന്നതിലും താരത്തിന്റെ ഉപദേശം താന്‍ തേടാറുണ്ടെന്നും പന്ത് പറഞ്ഞു.