ഒബാമയങ്ങിന് മലേറിയ

Newsroom

ആഴ്സണൽ ക്യാപ്റ്റൻ ഒബാമയങ് മലേറിയ രോഗ ബാധിതനായി ചികിത്സയിൽ. താരം അറിയിച്ചു. അവസാന മത്സരങ്ങളിൽ ഒന്നും ഒബാമയങ്ങ് ആഴ്സണൽ സ്ക്വാഡിൽ ഉണ്ടായിരുന്നില്ല. അത് എന്തു കൊണ്ടാണെന്ന് അവ്യക്തത തുടരുകയായിരുന്നു. ഈ സാഹചര്യത്തിലാണ് താരം തന്നെ രോഗ വിവരം പങ്കുവെച്ചത്. താൻ ചികിത്സയിൽ ആണെന്നും രാജ്യത്തിനു വേണ്ടി കളിക്കുന്നതിന് ഇടയിലാണ് രോഗം വന്നത് എന്നും ഒബാമയങ് പറഞ്ഞു.

രോഗം ഭേദമായി വരുന്നുണ്ട് എന്നും അതിശക്തമായി തിരികെ വരും എന്നും ഒബാമയങ് പറഞ്ഞു. ഇന്നലെ ഒബാമയങിന്റെ അഭാവത്തിൽ യൂറോപ്പ ലീഗ് ക്വാർട്ടർ കളിച്ച ആഴ്സണൽ വലിയ വിജയം നേടിക്കൊണ്ട് സെമി ഫൈനലിലേക്ക് മുന്നേറിയിരുന്നു. ഈ സീസണിൽ ഒബാമയങ്ങിന് തന്റെ പതിവ് ഫോമിൽ എത്താൻ ആയിരുന്നില്ല.