IPL 2021: ഐ.പി.എല്ലിൽ 100 വിജയങ്ങൾ നേടുന്ന മൂന്നാമത്തെ ടീമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

Staff Reporter

ഐ.പി.എല്ലിൽ 100 വിജയങ്ങൾ നേടുന്ന മൂന്നാമത്തെ ടീമായി മാറി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഇന്നലെ സൺറൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപെടുത്തിയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐ.പി.എല്ലിൽ 100 വിജയങ്ങൾ എന്ന നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ 10 റൺസിനാണ് സൺറൈസേഴ്‌സ് ഹൈദരാബാദിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പരാജയപ്പെടുത്തിയത്. ജയത്തോടെ കെ.കെ.ആർ ഐ.പി.എൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.

നേരത്തെ 2012ലും 2014ലിലും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐ.പി.എൽ കിരീടം നേടുകയും ചെയ്തിട്ടുണ്ട്. ഇതിനു മുൻപ് മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സും മാത്രമാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ 100ൽ കൂടുതൽ വിജയങ്ങൾ നേടിയിട്ടുള്ളത്. മുംബൈ ഇന്ത്യൻസ് 120 ഐ.പി.എൽ മത്സരങ്ങളും ചെന്നൈ സൂപ്പർ കിങ്‌സ് 106 മത്സരങ്ങളുമാണ് ഐ.പി.എല്ലിൽ ഇതുവരെ ജയിച്ചത്.