ലകാസെറ്റയുടെ മികവിൽ ആഴ്സണൽ ജയം

Img 20210412 091138

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിന് ഗംഭീര വിജയം. ഇന്നലെ നടന്ന ലീഗ് മത്സരത്തിൽ ഷെഫീൽഡ് യുണൈറ്റഡിൻവ് നേരിട്ട ആഴ്സണൽ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം തന്നെ സ്വന്തമാക്കി. ഇരട്ട ഗോളുകളുമായി ലകാസെറ്റ് ആണ് ആഴ്സണലിന്റെ വിജയ ശില്പികളായത്. 33ആം മിനുട്ടിൽ ആയിരുന്നു ആദ്യ ഗോൾ. ഒരു മികച്ച ടീം ഗോൾ ആയിരുന്നു അത്. മികച്ച ബിൽഡ് അപ്പിന് ഒടുവിൽ അവസാനം ലകസെറ്റ ഫിനിഷ് ചെയ്യുക ആയിരുന്നു.

രണ്ടാം പകുതിയിൽ 71ആം മിനുട്ടിൽ യുവതാരം മാർട്ടിനെല്ലി ആഴ്സണൽ ലീഡ് ഇരട്ടിയാക്കി. പിന്നാലെ ലകാസെറ്റ തന്റെ രണ്ടാം ഗോളും നേടി. ലകാസെറ്റിന്റെ ലീഗിലെ ഈ സീസണിലെ 13ആം ഗോളായിരുന്നു ഇത്. ഈ വിജയത്തിന് ഇടയിലും സാകയ്ക്ക് പരിക്കേറ്റത് ആഴ്സണലിന് നിരാശ നൽകും. ഈ വിജയത്തോടെ ആഴ്സണൽ 45 പോയിന്റുമായി ഒമ്പതാം സ്ഥാനത്ത് എത്തി.

Previous articleഅത്ലറ്റിക്കോ മാഡ്രിഡിന് വീണ്ടും നിരാശ, ലാലിഗ കിരീട പോരാട്ടം ആവേശത്തിൽ
Next articleIPL 2021: ഐ.പി.എല്ലിൽ 100 വിജയങ്ങൾ നേടുന്ന മൂന്നാമത്തെ ടീമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്