ബംഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ച് ന്യൂസിലാണ്ട്, ഐപിഎല്‍ താരങ്ങള്‍ക്ക് വിശ്രമം

Sports Correspondent

ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ന്യൂസിലാണ്ട് ടീം പ്രഖ്യാപിച്ചു. മുന്‍ നിര താരങ്ങളായ കെയിന്‍ വില്യംസണ്‍, ട്രെന്റ് ബോള്‍ട്ട്, മിച്ചല്‍ സാന്റനര്‍, കൈല്‍ ജാമിസണ്‍, ജെയിംസ് നീഷം, ടിം സീഫെര്‍ട് എന്നിവര്‍ക്ക് ടീം വിശ്രമം നല്‍കിയട്ടുണ്ട്.

ഈ താരങ്ങള്‍ക്ക് ഐപിഎലിന് മുമ്പ് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനായാണ് വിശ്രമം നല്‍കുവാന്‍ ബോര്‍ഡ് തീരുമാനിച്ചത്. ഫിന്‍ അല്ലെന്‍, വില്‍ യംഗ് എന്നിവര്‍ക്ക് ആദ്യമായി ടി20യില്‍ അവസരം നല്‍കുവാന്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.

ന്യൂസിലാണ്ട്: Tim Southee (c), Finn Allen, Todd Astle, Hamish Bennett, Mark Chapman, Devon Conway (wk), Lockie Ferguson , Martin Guptill, Adam Milne, Daryl Mitchell, Glenn Phillips, Ish Sodhi, Will Young