ടീം പരാജയപ്പെടുമ്പോള്‍ ക്യാപ്റ്റനെന്ന നിലയില്‍ തനിക്ക് സമ്മര്‍ദ്ദമുണ്ടെന്നും എന്നാല്‍ താന്‍ തന്റെ ക്യാപ്റ്റന്‍സി ആസ്വിദിക്കുന്നുണ്ടെന്നും പറഞ്ഞ് ബംഗ്ലാദേശ് നായകന് മോമിനുള്‍ ഹക്ക്. സമ്മര്‍ദ്ദ സമയത്ത് മുന്നില്‍ നിന്ന് നയിച്ച് ബാറ്റിംഗിനു കോട്ടം തട്ടാതെ രീതിയില്‍ ടീമിന്റെ ക്യാപ്റ്റന്‍സി ദൗത്യം ഏറ്റെടുക്കുക എന്നതാണ് ഏതൊരു ക്യാപ്റ്റന്റെയും വിജയ മന്ത്രം എന്ന് മോമിനുള്‍ വ്യക്തമാക്കി.
പരാജയങ്ങളില്‍ നിന്നും പോസിറ്റീവുകള്‍ കണ്ടെത്തി അതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയെന്നതാണ് സമ്മര്‍ദ്ദ ഘട്ടത്തില്‍ ഒരു ക്യാപ്റ്റനെന്ന നിലയില്‍ താന്‍ ചെയ്യേണ്ടതെന്നും മോമിനുള്‍ വ്യക്തമാക്കി. സമ്മര്‍ദ്ദത്തിലാകുമ്പോള്‍ ആ സമ്മര്‍ദ്ദം ആസ്വദിക്കുവാന്‍ തുടങ്ങിയാല്‍ ക്യാപ്റ്റനെന്ന നിലയില്‍ നിങ്ങള്‍ വളരുമെന്നും മോമിനുള്‍ സൂചിപ്പിച്ചു.