റാമോസ് റയലിൽ തുടരണം എന്നാണ് ആഗ്രഹം എന്ന് സിദാൻ

20210313 115453

റയൽ മാഡ്രിഡ് ക്യാപ്റ്റൻ ആയ സെർജിയോ റാമോസ് റയൽ മാഡ്രിഡ് ഓഫർ ചെയ്ത കരാർ ഇതുവരെ അംഗീകരിക്കാത്തത് റയൽ മാഡ്രിഡ് ആരാധകരെ ആശങ്കയിൽ തന്നെ നിർത്തുകയാണ്. റാമോസ് തുടരുമോ ഇല്ലയോ എന്ന് തനിക്ക് വ്യക്തമല്ല എന്ന് റയൽ മാഡ്രിഡ് പരിശീലകൻ സിദാൻ പറഞ്ഞു. റാമോസ് ടീമിന്റെ ലീഡർ ആണ്. ടീമിലെ അവിഭാജ്യ ഘടകവും. സിദാൻ പറയുന്നു.

റാമോസ് ക്ലബിൽ തുടരണം എന്നാണ് തന്റെ ആഗ്രഹം. ഒരു കോച്ച് എന്ന നിലയിൽ തനിക്ക് അതാണ് പറയാൻ ഉള്ളത് എന്നും സിദാൻ പറഞ്ഞു. റാമോസിന്റെ പരിക്ക് മാറി എന്നും താരം അടുത്ത മത്സരം മുതൽ ടീമിനൊപ്പം ഉണ്ടാകും എന്നും സിദാൻ പറഞ്ഞു. റാമോസ് തന്റെ കരാറിന്റെ അവസാന വർഷത്തിലാണ് ഇപ്പോൾ ഉള്ളത്. റയൽ മാഡ്രിഡ് ഓഫർ ചെയ്ത കരാർ ഒരു വർഷത്തേക്ക് മാത്രമാണ് എന്നതാണ് റാമോസ് കരാർ നിരസിക്കാൻ കാരണം. 34 കാരനായ താരം ദീർഘകാല കരാർ ആണ് ആവശ്യപ്പെടുന്നത്. എന്നാൽ റയൽ മാഡ്രിഡിൽ 30 കഴിഞ്ഞ താരങ്ങൾക്ക് ഒരു വർഷത്തെ കരാർ മാത്രമെ നൽകു എന്നാണ് നടപ്പിലുള്ള വ്യവസ്ഥ.

Previous articleസമ്മര്‍ദ്ദമുണ്ടെങ്കിലും ക്യാപ്റ്റന്‍സി താന്‍ ആസ്വദിക്കുന്നു
Next articleപഞ്ചാബ് കിങ്സിന് പുതിയ ബൗളിംഗ് പരിശീലകൻ