അഹമ്മദാബാദ് ടെസ്റ്റില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് ഇന്ത്യ. മത്സരത്തിന്റെ രണ്ടാം ദിവസം രണ്ടാം സെഷന് അവസാനിക്കുമ്പോള്‍ ഇന്ത്യ 153/6 എന്ന നിലയില്‍ ആണ്. 36 റണ്‍സുമായി ഋഷഭ് പന്തും 1 റണ്‍സ് നേടി വാഷിംഗ്ടണ്‍ സുന്ദറുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.
ഇന്ന് 24/1 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് ചേതേശ്വര്‍ പുജാരയെയും വിരാട് കോഹ്ലിയെയും നഷ്ടമായ ശേഷം രോഹിത് – രഹാനെ കൂട്ടുകെട്ട് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. എന്നാല്‍ ലഞ്ചിന് തൊട്ടുമുമ്പ് രഹാനെ(27) പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.
അഞ്ചാം വിക്കറ്റില്‍ 41 റണ്‍സ് നേടി രോഹിത് – പന്ത് കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ട് നയിച്ചുവെങ്കിലും 49 റണ്‍സ് നേടിയ രോഹിത്തിനെ സ്റ്റോക്സ് വീഴ്ത്തി. നേരത്തെ വിരാട് കോഹ്ലിയുടെ വിക്കറ്റും സ്റ്റോക്സിന് ആയിരുന്നു. അധികം വൈകാതെ അശ്വിനെ(13) ജാക്ക് ലീഷ് വീഴ്ത്തിയപ്പോള്‍ ഇന്ത്യ 146/6 എന്ന നിലയിലേക്ക് വീണു.