കൊറോണ കാരണം ഏറെ വൈകിയ കൊൽക്കത്ത ഫുട്ബോൾ ലീഗിന്റെ പുതിയ സീസൺ ജൂണിൽ നടക്കും. ലീഗ് കൊറോണ കാരണം ഉപേക്ഷിക്കില്ല എന്ന് നേരത്തെ ഐ എഫ് എ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും പ്രാധാന്യം ഉള്ള പ്രാദേശിക ലീഗായ കൊൽക്കത്ത ഫുട്ബോൾ ലീഗ് മെയ് മുതൽ ആരംഭിക്കേണ്ടതായിരുന്നു. 5 ഡിവിഷൻ ആയാണ് കൊൽക്കത്ത ഫുട്ബോൾ ലീഗ് നടക്കുന്നത്.
അവസാന നാൽപ്പതു വർഷങ്ങൾക്ക് ഇടയിൽ കഴിഞ്ഞ വർഷം മാത്രമാണ് സി എഫ് എൽ നടക്കാതിരുന്നത്. 1980ൽ ആയിരുന്നു ഇതിനു മുമ്പ് അവസാനമായി കൊൽക്കത്ത ഫുട്ബോൾ ലീഗ് നടക്കാതിരുന്നത്. ഒരു കൊൽക്കത്ത ഡെർബിക്ക് ശേഷം ഉണ്ടായ സംഘർഷങ്ങൾ ആയിരുന്നു അന്ന് ലീഗ് നടക്കാതിരിക്കാൻ കാരണം. ഐ ലീഗുൽ ഐ എഫ് എ ഷീൽഡും ഒക്കെ കൊൽക്കത്തയിൽ നടന്നു എന്നത് കൊണ്ട് തന്നെ ഇനി കൊൽക്കത്ത ഫുട്ബോൾ ലീഗ് നടത്താൻ യാതൊരു പ്രയാസവും ഉണ്ടാവില്ല എന്ന് ഐ എഫ് എ കണക്കാക്കുന്നു.