ഇറ്റാലിയൻ യുവതാരം കുട്രോണെ വീണ്ടും ലോണിൽ പോകും. ലോൺ അവസാനിപ്പിച്ച് വോൾവ്സിലേക്ക് തിരികെയെത്തിയ താരം പുതുതായി സ്പെയിനിലേക്ക് ആണ് പോകുന്നത്. സ്പാനിഷ് ടീമായ വലൻസിയ താരത്തെ ഈ സീസൺ അവസാന വരെയുള്ള കരാറിലാണ് സ്വന്തമാക്കിയിരിക്കുന്നത്. ആറു മാസം ഫിയൊറെന്റീനയിൽ ലോൺ ബാക്കിയിരിക്കെ ആണ് വോൾവ്സ് താരത്തെ കഴിഞ്ഞ മാസം തിരികെ വിളിച്ചത്.
റൗൾ ഹിമിനസിന് പരിക്കേറ്റതോടെ അറ്റാക്കിൽ കഷ്ടപ്പെടുന്നതാണ് വോൾസ് കുട്രോണെയെ തിരികെ വിളിക്കാൻ കാരണം. എന്നാൽ വില്യൻ ജോസെയെ സൈൻ ചെയ്തതോടെ കുട്രോണയെ വീണ്ടും ലോണിൽ അയക്കാൻ ക്ലബ് തീരുമാനിച്ചു. ഒരു സീസൺ മുമ്പ് സമ്മറിൽ വോൾവ്സിൽ എത്തിയ കുട്രോണിന് പ്രീമിയർ ലീഗിൽ അധികം അവസരങ്ങൾ ലഭിച്ചിരുന്നില്ല. 22കാരനായ പാട്രിക് കുട്രോണെയെ ആറു മാസം കൊണ്ട് തന്നെ ഇറ്റാലിയൻ ക്ലബായ ഫിയൊറെന്റിനയിലേക്ക് ലോണിൽ അയക്കുക ആയിരുന്നു. 18 മില്യണോളം നൽകി ആയിരുന്നു വോൾവ്സ് മിലാനിൽ നിന്ന് കുട്രോണയെ സ്വന്തമാക്കിയത്.