ഒബാമയങ് ഇല്ലാതെയും വിജയിക്കാനുള്ള ടീം ആഴ്സണലിന് ഉണ്ട് എന്ന് അർട്ടേറ്റ

Img 20201023 010816

ഒബാമയങ്ങിന്റെ അഭാവം ആഴ്സണലിനെ തളർത്തില്ല എന്ന് ആഴ്സണൽ പരിശീലകൻ അർട്ടേറ്റ. ആഴ്സണലിന്റെ അവസാന രണ്ടു മത്സരങ്ങളിലും ഒബാമയങ്ങ് കളിച്ചിരുന്നില്ല. ഒബാമയങ്ങിന്റെ അമ്മയുടെ ആരോഗ്യനില വഷളായതിനാൽ താരം ഇന്നും ആഴ്സണലിനൊപ്പം ഉണ്ടാകില്ല. ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആണ് ആഴ്സണലിന് നേരിടാൻ ഉള്ളത്. എന്നാൽ ഒബാമയങ്ങ് ഇല്ലാ എങ്കിലും ആഴ്സണൽ ശക്തരായ ടീമാണ് എന്ന് അർട്ടേറ്റ പറഞ്ഞു.

ഒരു താരത്തെ മാത്രം ആശ്രയിച്ചാൽ ഇതുപോലെ ഒരു ലീഗിൽ പിടിച്ചു നിൽക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ അത് മറികടക്കുക ഏത് ടീമിനും നിർബന്ധമാണ്. ആഴ്സണലിന് ഒബാമയങ്ങ് അല്ലാതെ നിരവധി നല്ല താരങ്ങൾ ഉണ്ട് എന്നും അർട്ടേറ്റ പറഞ്ഞു. ഒബാമയങ്ങ് ഉണ്ട് എങ്കിൽ ആഴ്സണൽ കൂടുതൽ കരുത്താജിക്കും എന്ന് സംശയമില്ല എന്നും അദ്ദേഹം പറഞ്ഞു.

Previous articleമെസ്സിയെ വിൽക്കാത്തത് ബാഴ്സലോണ ചെയ്ത തെറ്റാണ് എന്ന് റിവാൾഡോ
Next articleകുട്രോണെ വീണ്ടും ലോണിൽ പോകും