വെസ്റ്റ്ബ്രോമിന് പുതിയ സ്ട്രൈക്കർ

20210130 155214

റിലഗേഷൻ ബാറ്റിലിൽ ഉള്ള വെസ്റ്റ് ബ്രോം പുതിയ സ്ട്രൈക്കറെ കൊണ്ടു വന്ന് ടീം ശക്തമാക്കുകയാണ്. തുർക്കി ക്ലബായ ഗലറ്റസറെയുടെ സ്ട്രൈക്കർ എമ്പയെ ഡിയാഗ്നെയാണ് പുതുതായി വെസ്റ്റ് ബ്രോം ടീമിൽ എത്തിയിരിക്കുന്നത്. ആറു മാസത്തെ കരാറിലാണ് വെസ്റ്റ് ബ്രോം ഡിയാഗ്നെയെ ടീമിൽ എത്തിച്ചത്. സെനഗൽ താരമായ ഡിയാഗ്നെ മികച്ച ഫോമിൽ നിൽക്കെ ആണ് വെസ്റ്റ് ബ്രോമിലേക്ക് വരുന്നത്. ഈ സീസണിൽ തുർക്കിയിൽ 19 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ അടിക്കാൻ ഡിയാഗ്നെയ്ക്ക് ആയിട്ടുണ്ട്.

ഈ ട്രാൻസ്ഫർ വിൻഡോയിലെ വെസ്റ്റ് ബ്രോമിന്റെ മൂന്നാമത്തെ സൈനിംഗ് ആണിത്. നേരത്തെ വിങ്ങർ സ്നോഡ്ഗ്രാസിനെയും ഗോൾ കീപ്പർ ആൻഡി ലോനർഗാനെയും വെസ്റ്റ് ബ്രോം സൈൻ ചെയ്തിരുന്നു. ലീഗിൽ ഇപ്പോൾ 19ആം സ്ഥാനത്താണ് വെസ്റ്റ് ബ്രോം ഉള്ളത്.

Previous articleകുട്രോണെ വീണ്ടും ലോണിൽ പോകും
Next articleഹാരി കെയ്ൻ ദീർഘകാലം പുറത്തിരിക്കും