ലെസ്റ്റർ സിറ്റിതാരം ഇസ്ലാം സ്ലിമാനി അവസാനം ലെസ്റ്റർ വിടുന്നു. ഫ്രഞ്ച് ക്ലബായ ഒളിമ്പിക് ലിയോൺ ആണ് സ്ലിമാനിയെ സൈൻ ചെയ്യുന്നത്. ലിയോൺ സ്ട്രൈക്കർ മൗസെ ഡെംബലെ ക്ലബ് വിട്ട് അത്ലറ്റിക്കോ മാഡ്രിഡിലേക്ക് പോകുന്നുണ്ട്. ഈ ഒഴിവിലേക്കാണ് സ്ലിമാനിയെ കൊണ്ടു വരുന്നത്. ലെസ്റ്റർ താരമാണ് എങ്കിലും അവസാന സീസണുകളിൽ ഒക്കെ ലോണിൽ പോകാൻ ആയിരുന്നു അൾജീരിയൻ താരത്തിന്റെ വിധി.
അവസാന സീസണിൽ ഫ്രഞ്ച് കപ്പായ മൊണാക്കോയിൽ ആയിരുന്നു സ്ലിമാനി ലോണിൽ കളിച്ചിരുന്നത്. അതിനു മുമ്പത്തെ സീസണിൽ തുർക്കി ക്ലബായ ഫെനർബചെയിൽ ആയിരുന്നു താരം കളിച്ചിരുന്നത്. നാലു സീസൺ മുന്നെ ലെസ്റ്ററിൽ എത്തിയ താരത്തിന് ഇതുവരെ ലെസ്റ്ററിൽ കാര്യമായ അവസരം കിട്ടിയിട്ടില്ല. മുമ്പ് ന്യൂകാസിലിലും ഒരു സീസൺ ലോണിൽ താരം ചിലവഴിച്ചിട്ടുണ്ട്.
2016ൽ റെക്കോർഡ് തുകയ്ക്ക് ലെസ്റ്ററിൽ എത്തിയ സ്ലിമാനി ആകെ 40ൽ താഴെ മത്സരങ്ങൾ മാത്രമേ ലെസ്റ്ററിനായി കളിച്ചിട്ടുള്ളൂ.