ഗോൾഡൻ ഫൂട്ട് പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സമ്മാനിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫുട്ബോൾ ലോകത്ത് ഒരു പുരസ്കാരം കൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ തേടി എത്തിയിരിക്കുകയാണ്. 28 വയസ്സ് കഴിഞ്ഞ ഫുട്ബോൾ താരങ്ങൾക്ക് അവർ കരിയറിൽ നടത്തിയ മികച്ച പ്രകടനങ്ങൾ പരിഗണിച്ച് നൽകുന്ന പുരസ്കാരമായ ഗോൾഡൻ ഫൂർറ്റ് പുരസ്കാരം ആണ് റൊണാൾഡോ സ്വന്തമാക്കിയത്. ഈ മാസം തുടക്കത്തിൽ റൊണാൾഡോയെ ഈ പുരസ്കാര വിജയിയായി പ്രഖ്യാപിച്ചിരുന്നു‌. ഇന്നലെ ആണ് റൊണാൾഡോ പുരസ്കാരം സ്വീകരിച്ചത്‌.

ആദ്യമായി ഒരു പോർച്ചുഗീസ് താരം ഗോൾഡൻ ഫൂട്ട് പുരസ്കാരം സ്വന്തമാക്കുന്നത്. ലയണൽസ് മെസ്സി, ലെവൻഡോസ്കി എന്നിവരെ ഒക്കെ മറികടന്നാണ് റൊണാൾഡോ ഈ പുരസ്കാരം നേടിയത്. ഇത് ഗോൾഡൻ ഫൂട്ടിന്റെ 18ആം പുരസ്കാരം ആണ്‌.

ഇതിനു മുമ്പ് ഈ പുരസ്കാരം നേടിയവർ;

Roberto Baggio (2003)

Pavel Nevded (2004)

Andriy Shevchenko (2005)

Ronaldo Nazario (2006)

Alessandro Del Piero (2007)

Roberto Carlos (2008)

Ronaldinho (2009)

Francesco Totti (2010)

Ryan Giggs (2011)

Zlatan Ibrahimovic (2012)

Didier Drogba (2013)

Andres Iniesta (2014)

Samuel Eto’o (2015)

Gianluigi Buffon (2016))

Iker Casillas (2017)

Edinson Cavani (2018)

Luka Modric (2019)